ബെംഗളൂരു; ലൈംഗീക ആരോപണത്തെ തുടർന്ന് കർണ്ണാടകയിൽ മന്ത്രി രാജിവെച്ചു. കര്‍ണാടക എക്സൈസ് മന്ത്രി എച്ച്.വൈ. മേത്തി (71) ആണ് രാജിവെച്ചത്.സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനു പകരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് മന്ത്രിയ്ക്കെതിരായ ആരോപണം.ഇതിന്റെ ദൃശ്യങ്ങൾ ചില പ്രാദേശിക ചാനലുകൾ വെളിയിൽ വിട്ടിരുന്നു.
യുവതിയുടെ മുഖം മറച്ച ദൃശ്യങ്ങൾ ചാനലിൽ പ്രത്യക്ഷപ്പെട്ടതോടെ മന്ത്രി രാജി വെക്കുകയായിരുന്നു.മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് രാജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു.വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖറാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.
പുറത്തുവിടാതിരിക്കാൻ രാജശേഖരന് പാർട്ടി പ്രവർത്തകർ പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇതിനിടെ രാജി വെച്ച മന്ത്രി മേത്തി താൻ യാതൊരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാരിന് യാതൊരു പ്രശ്നവും നേരിടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments