India

കള്ളപ്പണം വെളുപ്പിക്കല്‍; ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പിടിയില്‍

ബെംഗളൂരു: റിസര്‍വ് ബാങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ തകൃതിയായി നടക്കുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച ആര്‍ബിഐ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ആര്‍ബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്.

സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ.മൈക്കിളാണ് പിടിയിലായത്. 1.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘത്തെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയിരുന്നു. വിവിധസ്ഥലങ്ങളില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button