ദുബായ്: ഇന്ത്യയുടെ അഭിമാനപുത്രി പിവി സിന്ധു പുരസ്‌കാര നിറവില്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പുരസ്‌കാരം പിവി സിന്ധുവിന് ലഭിച്ചു. കളിയില്‍ മികച്ച രീതിയില്‍ മാറ്റം കൈവരിച്ച താരത്തിന് നല്‍കുന്ന മോസ്റ്റ് ഇംപ്രൂവ്ഡ് പ്ലെയര്‍ പുരസ്‌കാരമാണ് സിന്ധുവിന് ലഭിച്ചത്.
ദുബായില്‍ നടന്ന ചടങ്ങില്‍ സിന്ധുവിന് പുരസ്‌കാരം സമ്മാനിച്ചു. ആദ്യ ലോക സൂപ്പര്‍ സിരീസിന്റെ ആവേശത്തിലാണ് താനെന്നും കരോലിനയും സുന്‍ യുവുമടങ്ങുന്ന ഗ്രൂപ്പ് ബി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും സിന്ധു പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
മലേഷ്യയുടെ ലീ ചോങ് വെയ് ആണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയത്. ജപ്പാന്റെ മിസാകി മറ്റ്സുറ്റോമോയും അയാക തക്കാഹ്ഷിയും മികച്ച വനിത താരത്തിനുള്ള പുരസ്‌കാരവും നേടി.
Post Your Comments