Kerala

കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പള പ്രതിസന്ധി പരിഹരിക്കും : തോമസ് ഐസക്

മലപ്പുറം : കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പള പ്രതിസന്ധി ബുധനാഴ്ച പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 13ാം തീയതി ആയിട്ടും നവംബറിലെ ശമ്പളം നല്‍കാതെ വന്നതോടെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ഇന്ന് സമരം തുടങ്ങിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സത്യാഗ്രഹം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. എഐടിയുസിയും 22 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

ശമ്പളം നല്‍കാന്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കപ്പെട്ടു. കെ.എസ്.ആര്‍.ടി.സി പ്രീ പെയ്ഡ് സംവിധാനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ മൂന്ന് മാസത്തെ ശമ്പളം നല്‍കാനുള്ള പണം ലഭിക്കുമായിരുന്നില്ലേ എന്നും മന്ത്രി ചോദിച്ചു. അതേസമയം ശമ്പളം ബുധനാഴ്ച വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിനായി ഇതുവരെ വായ്പ ശരിയായിട്ടില്ലെന്നാണ് വിവരം. കെഎസ്ആര്‍ടിസി എംഡി ഇന്നും കാനറ, ഫെഡറല്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട 100 കോടി വായ്പ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button