മീററ്റ്: ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയാണ് കവര്‍ന്നത്. ഉത്തർപ്രദേശ് സഹരണ്‍പൂര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറല്‍ ബേങ്ക് കൊള്ളയടിച്ച കേസിലാണ് നാസിര്‍ എന്ന യുവാവ് അറസ്റ്റിലായത്. രാകേഷ്, അഫ്സല്‍, ടിറ്റു എന്നിവര്‍ കേസിലെ മറ്റു പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്.
ഇവർ എസ് ബി ടി ബാങ്കില്‍ നിന്ന് 10 ലക്ഷം കവര്‍ന്നത് കഴിഞ്ഞമാസമാണ്. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകളായിരുന്നു മുഴുവന്‍. പത്തുരൂപ നോട്ടുപയോഗിച്ച് ഇവര്‍ ധൂര്‍ത്തടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നാസിറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെയാണ് ബാങ്ക് കവര്‍ച്ച ചെയ്ത് കേസിന് വ്യക്തത വന്നത്.
ഈയിടെ നാസിര്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി. ഇയാളുടെ സുഹൃത്തുക്കളായ മൂവരും കുറച്ചുനാളായി ധാരാളമായി പണം ചെലവഴിക്കുന്നു. എല്ലാദിവസവും ഇവര്‍ നൈറ്റ് ക്ലബിലെത്തുകയും വാരിക്കോരി പണം കൊടുക്കുകയും ചെയ്തു. എന്നാൽ ഇവർ 10 രൂപ നോട്ടുകള്‍ മാത്രമാണ് ഉപയോഗിച്ചത്. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. ഇവര്‍ ചാക്കിലാണ് പണം സൂക്ഷിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
‘അഞ്ചു ലക്ഷത്തിന്റെ 10 രൂപ നോട്ടുകളും അഞ്ചു ലക്ഷത്തിന്റെ ഇരുപത് രൂപ നോട്ടുകളുമായി ആകെ 10 ലക്ഷം രൂപയാണ് എസ് ബിടി യില്‍ നിന്ന് കവര്‍ന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാസറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റ് മൂന്ന് പേര്‍ പിടിയിലാകാനുണ്ടെന്ന് സഹരണ്‍പൂര്‍ (റൂറല്‍) പോലീസ് സുപ്രണ്ട് റഫീഖ് അഹമ്മദ് പറഞ്ഞു.
Post Your Comments