![](/wp-content/uploads/2018/11/hms.jpg)
ലക്നൗ : ഗോഡ്സെയോടുളള ആദര സൂചകമായി മീററ്റിന്‍റെ പേര് മാറ്റി ‘ഗോഡ്സെ നഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ . ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്ഥലനാമം പുതുക്കുന്നതിനായി ഇവര്‍ സമീപിച്ചിട്ടുണ്ട്. അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജെന്ന് മാറ്റിയിരുന്നു. ഇതിന് പിറകെ ഗാസിയാബാദിന്‍റെ പേര് ദിഗ്‍വിജയ് നഗര്‍, ഹപുറിന്‍റെ പേര് അവൈദ്യനാഥ് എന്നാക്കി മാറ്റണമെന്ന് ഹിന്ദു മഹാസഭ ആവശ്യം ഉന്നയിച്ച് മുന്നോട്ട് എത്തിയിട്ടുണ്ട്.
ഇതോടൊപ്പം ഗോഡ്സെയും നാരായണ്‍ ആപ്തെയെയും ആദരിക്കുന്നതിനായി വിവിധ പരിപാടികളും മീററ്റിലെ ഓഫീസില്‍ സംഘടിപ്പിച്ചുളളതായി അഖില ഭാരത് ഹിന്ദു മഹാസഭ അറിയിച്ചിട്ടുണ്ട്. ഹിന്ദു യുവവാഹിനിയുടെ പ്രാദേശിക അധ്യക്ഷന്‍ നരേന്ദ്ര തൊമാറായിരിക്കും ഇതിനൊക്കെ നേതൃത്വം വഹിക്കുക. നവംബര്‍ 15 ന് ഗോഡ്സെയെയും ആപ്തെയെയും തൂക്കിലേറ്റിയ ദിനം ഹിന്ദു മഹാസഭ ബലിദാന ദിനമായും ആചരിച്ചിരുന്നു.
Post Your Comments