NewsIndia

കൂട്ടുകാരിയോട് സംസാരിച്ചതിന് പണം ചോദിച്ച്‌ ഭീഷണിപ്പെടുത്തി; ആറാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

 

മീററ്റ്: കൂട്ടുകാരിയോട് സംസാരിച്ചത് പുറത്തു പറയാതിരിക്കാൻ ആറാം ക്ളാസുകാരനോട് അയൽക്കാരികളായ രണ്ടു പെൺകുട്ടികൾ 200 രൂപ ആവശ്യപ്പെട്ടു. പണം ഉണ്ടാക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ ഭയന്ന് കുട്ടി ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.സഹ്റാന്‍പൂരിലെ ഗാംഗോയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. അയല്‍വാസികളായ ഇരുപത് വയസ്സുകാരികളായ പൂജാ ദേവിയും ദീപാ ദേവിയും ആണ് ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് വീട്ടുകാരും പോലീസും വിവരം മനസ്സിലാക്കിയത്.

ഇരുവരും ഒളിവിലാണ്.200 രൂപ തന്നാല്‍ സംസാരിച്ചത് ആരോടും പറയില്ലെന്നും ഇല്ലെങ്കില്‍ വീട്ടുകാരോട് പറയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.പണം കണ്ടെത്താന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ ഭയന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.ഗാംഗോ പോലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി വീട്ടുകാരും കുടുംബാംഗങ്ങളും പ്രതിഷേധം നടത്തി. ആത്മഹത്യാ പ്രേരണ കുറ്റത്തിന് സെക്ഷന്‍ 306 വകുപ്പ് പ്രകാരം ഇരുവരുടേയും പേരില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button