ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിൽ വീണ്ടും ഭീകരാക്രമണം. ഇസ്താംബൂളിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 69 ല്‍ അധികമാളുകള്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഇന്നലെ അർധരാത്രിയോടെയാണ് നഗരഹൃദയത്തിലെ ബസിക്താസ് ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപം അതിശക്തമായ കാർ ബോംബ് സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.
മൈതാനത്തിന്റെ സുരക്ഷയ്ക്കായി നിന്നിരുന്ന പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നതെന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്.
ആക്രമണം നടന്നത് പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ്. കാര്‍ബോംബ് സ്ഫോടനവും ചാവേര്‍ ആക്രമണവും നടന്നതായും ഇതിന് പിന്നാലെ വെടിവെപ്പ് നടന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദ്ദിഷ് വിമതരോ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോ ആകാം ഇതിന് പിന്നിലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. ഇവരില്‍ നിന്ന് നിരന്തരം ഭീഷണികള്‍ നേരിടുന്ന രാജ്യമാണ് തുര്‍ക്കി.
Post Your Comments