കൊച്ചി : ഉടൻ പ്രവർത്തന സജ്ജമാകാൻ തയാറെടുക്കുന്ന കൊച്ചി മെട്രോ സ്റ്റേഷൻ പരിസരത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും,ശുചീകരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീയ്ക്ക് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനമായി.
മെട്രോയുടെ ക്ലീനിംങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ കീഴിലാക്കുവാൻ സംബന്ധിച്ച ധാരണാപാത്രത്തിൽ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കുടുംബശ്രീയും ഒപ്പ് വെച്ചു.
തുടക്കത്തില്‍ മുന്നൂറോളം പേര്‍ക്ക് ജോലി നല്‍കാനും, മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 1800 പേര്‍ക്കെങ്കിലും ജോലി നല്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മെട്രോ നിര്‍മാണത്തിന്റെ പുരോഗതി അവലോകന യോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ അടുത്ത വര്‍ഷം ഏപ്രിലിനുള്ളില്‍ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ
Post Your Comments