India

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക. ഡിസംബര്‍ 7ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. മോദിക്കെതിരെ ആഞ്ഞടിക്കുന്ന അവതാരക എത്രതവണ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചാലും മോദിക്ക് ഒന്നും മനസ്സിലാകില്ലെന്ന് കുറ്റപ്പെടുത്തുന്നു.

പഴയതിനേക്കാള്‍ മോശമായ പ്രതികരണങ്ങളുണ്ടായിട്ടും മോദി പഠിച്ചില്ലെന്നും ഇന്ത്യയുടെ പല നീക്കങ്ങളും പാകിസ്താന്‍ ക്ഷമിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. പാകിസ്താന്‍ തുനിഞ്ഞിറങ്ങിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും അവതാരക മുന്നറിയിപ്പ് നല്‍കുന്നു. ഒളിഞ്ഞുവരാതെ നേരില്‍ വന്ന് കണ്ണില്‍ നോക്കി സംസാരിക്കണം, തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും നിങ്ങള്‍ക്ക് പറയാനുള്ളത് പറയുകയും ചെയ്യണമെന്നും അവതാരക പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button