നാം എല്ലാവരും ആഹാര കാര്യങ്ങളിൽ അങ്ങേയറ്റം ശ്രധാകൂലരാണ്. ഇതിൽ ഏറ്റവും കൂടതൽ ശ്രദ്ധിക്കുന്നത് ഭക്ഷണ കാര്യത്തിലാണ് എന്ന് തന്നെ പറയാം. എന്നാൽ നാം എത്ര ശ്രമിച്ചാലും താഴെ പറയുന്ന കാര്യങ്ങൾ അകറ്റിനിര്‍ത്തിയില്ലെങ്കില്‍ പതിയെ അവ നമ്മുടെ ആരോഗ്യത്തെ കൊല്ലുക തന്നെ ചെയും
ഭക്ഷണത്തിൽ ഏവരും ഭയക്കുന്നത് കൊളസ്‌ട്രോളിനെയാണ്. എണ്ണ പലഹാരം കഴിക്കാനുള്ള ആഗ്രഹം കൊണ്ടും പലപ്പോഴും പത്രത്തില്‍ പലഹാരത്തിന്റെ എണ്ണ തുടച്ചുകളയുന്ന ശീലം പലരിലും കണ്ടു വരുന്നു. ആരോഗ്യത്തിൽ ശ്രദ്ധാലുവായ നിങ്ങൾ ഏറ്റവും അപകടകരമായ ഒരു കാര്യമാണ്. പത്രക്കടലാസില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതും കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഭക്ഷണം പായ്ക്കു ചെയ്തു വാങ്ങുന്നതുമെന്ന് അറിയാതെ പോകുന്നു. ആരോഗ്യത്തിന് അങ്ങേയറ്റം ദോഷം ചെയ്യുന്ന പ്രവർത്തി നിങ്ങളറിയാതെ തന്നെ സ്വയം വിഷം കഴിക്കുന്നതിനു തുല്യമാണ് എന്ന് മനസിലാക്കുക .
ഇത്തരം പ്രവണത വൻ തോതിൽ വർദ്ധിച്ചു വരുന്നതിനാലും , പേപ്പറിലെ മഷിയില്‍ നിന്നു വിഷം ഉള്ളില്‍ ചെല്ലുന്നതു കൊണ്ടും ഭക്ഷണം പത്രക്കടലാസില്‍ പൊതിയുന്നതും കഴിക്കുന്നതും ഒഴിവാക്കാന്‍ ശക്തമായി നടപടി എടുക്കണമെന്ന് കേന്ദ്ര ഭഷ്യസുരക്ഷ അതോറിറ്റി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
വളരെ വൃത്തിയായി പാചകം ചെയ്ത ഭക്ഷണം പോലും ഇങ്ങനെ നല്‍കിയാല്‍ വിഷമാകുമെന്നും, ഇലയില്‍ പൊതിഞ്ഞ ശേഷം ഭഷണം പേപ്പര്‍ ഉപയോഗിച്ച് പൊതിയാറുണ്ടെങ്കിലും ഇല കീറി ഭക്ഷണം പത്രത്തില്‍ മുട്ടുന്നതും വിഷമാണ് എന്ന് അധികൃതർ പറയുന്നു.
Post Your Comments