Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Health & Fitness

അള്‍സര്‍ ഉണ്ടോ? ഇനി പേടിക്കേണ്ട

ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു രോഗമാണ് അൾസർ. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന ഈ രോഗം ജീവിത രീതികൾ കൊണ്ട് ഉണ്ടാകുന്നതാണ്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടക്കിടെ ഉണ്ടാകുന്ന വേദനയും ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയിൽ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും അൾസറിന്റെ ലക്ഷണമാകാം. ഇത്തരം അസ്വസ്ഥതകൾ ഉണ്ടായാൽ ഡോക്റ്ററെ സമീപിക്കുന്നതാണ് നല്ലത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അൾസർ എന്ന വില്ലനെ ഒരു കൈയ്യകലത്തിൽ നിർത്താനാകും. 


നല്ല എരിവുള്ള കറികളും അച്ചാറും പുളിചേർത്തരച്ച കറികൾ കൂട്ടുന്നതുമൊക്കെ രുചികരമായ കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഇവയുടെ പതിവായ ഉപയോഗം അൾസർ എന്ന രോഗത്തിലേക്ക് എത്തിക്കുo . അതിനാൽ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. രുചി കുറഞ്ഞാലും രോഗം വരില്ലല്ലോ. ഇടക്കിടെ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗവും അസിഡിറ്റിക്ക് കാരണമാകും എന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.
കറികളിൽ മസാലക്കൂട്ടുകൾ മിതമായ അളവിൽ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും. ദഹനത്തിന് ഏറെ സമയമെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്. അമിതമായി പുക വലിക്കുന്നവരിലും മദ്യപിക്കുന്നവരിലും അൾസർ സാധാരണയായി കണ്ടു വരുന്നു. 


എന്തിനും ഏതിനും ടെൻഷൻ എന്ന പതിവുശൈലി മാറ്റുക. അമിത ഉൽകണ്ഠയും മാനസിക സംഘർഷങ്ങളും നിങ്ങളെ അൾസർ രോഗിയാക്കുകയാണെന്നു തിരിച്ചറിയുക. അതിനാൽ സന്തോഷത്തോടെ ആയിരിക്കാൻ ശ്രമിക്കുക.
നമ്മെ വേട്ടയാടുന്ന പല രോഗങ്ങളും നമ്മുടെ ജീവിത രീതികൾ കൊണ്ട് ഉണ്ടാകുന്നതാണ്. ഒന്ന് ശ്രദ്ധിച്ചാൽ പല രോഗങ്ങളും വരുന്നത് തടയാനാകും. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button