ചില ആഹാര പദാര്‍ഥങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പഴമക്കാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒന്നാണ്. എന്നാല്‍ പഴമയുടെ മൂല്യത്തെ മറന്ന ഇന്നിന്റെ തലമുറയ്ക്ക് ഭക്ഷണ രീതിയിലെ പല വശങ്ങളും അറിയില്ല. ത്വക്ക് രോഗങ്ങള്‍ മുതല്‍ ആന്തരിക അവയവങ്ങള്‍ക്ക് വരെ അസുഖം വരാന്‍ സാധ്യതയുള്ളതാണ് വിരുദ്ധാഹാരങ്ങളുടെ ഉപയോഗം. ഒരിക്കലും ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങളാണിവ.
തൈരിനൊപ്പം ചില ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഇത്തരത്തില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മോര്, മീന്‍, തൈര്, കോഴിയിറച്ചി എന്നിവ ഒന്നിച്ച് കഴിക്കുന്നത് സോറിയാസിസിന് വരെ കാരണമാകും. തൈരിനൊപ്പം മാനിറച്ചി, പായസം, എന്നിവ കഴിക്കാന്‍ പാടില്ല. വാഴപ്പഴവും തൈരും മോരും ഒന്നിച്ചു കഴിച്ചാലും ശരീരത്തിന് ഏറെ പ്രശ്‌നമുണ്ടാകും. ചൂടുള്ള ആഹാര പദാര്‍ഥത്തിനൊപ്പം തൈര്, തേന്‍ എന്നിവ കഴിക്കാന്‍ പാടില്ല. വിരുദ്ധാഹാരം കഴിച്ചാല്‍ രോഗ പ്രതിരോധ ശേഷിയെ വരെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments