മലപ്പുറം: വിമാനകമ്പനികൾ ഫെസ്റ്റിവല്‍ സീസണുകളില്‍ ടിക്കറ്റ്ചാര്‍ജ്ജ് അന്യായമായി വര്‍ദ്ധിപ്പിക്കുന്നതായി പരാതി. ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്ന യാത്രക്കാരില്‍ നിന്നും മൂന്നിരട്ടിവരെ ചാര്‍ജ്ജ് വര്‍ദ്ദനവാണ് കമ്പനികള്‍ ഈടാക്കുന്നത്.
റിയാദ്,ജിദ്ദ,ദമ്മാം,ഷാര്‍ജ,ദുബൈ എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേക്കുളള യാത്രാനിരക്കാണ് വിമാനകമ്പനികള്‍ ഒറ്റയടിക്ക് കൂട്ടിയത്.16000രൂപ ആയിരുന്ന നെടുമ്പാശേരി ജിദ്ദ ടിക്കറ്റിന് ഇപ്പോള്‍ 44000 രൂപയാണ് ഈടാക്കുന്നത്.ഇതേ വിമാനത്തില്‍ ജനുവരി 10ന് ശേഷമാണ് യാത്രചെയ്യുന്നതെങ്കില്‍ പഴയ നിരക്ക് തന്നെ നല്‍കിയാല്‍ മതിയാകും.ക്രസ്തുമസ് അവധിക്ക് നാട്ടിലെത്താന്‍ പ്രവാസികള്‍ തയ്യാറെടുക്കുമ്പോള്‍ വിമാനക്കമ്പനികളുടെ ഈ പകല്‍ക്കൊളള ഇവര്‍ക്ക് തിരിച്ചടിയാകുകയാണ്.
ഈ സാഹചര്യത്തിലാണ് വിമാനയാത്രനിരക്കുകളില്‍ ഏകീകരണം കൊണ്ടുവരണമെന്ന പ്രവാസി സംഘടനകളുടെ ആവശ്യം ശക്തമാകുന്നത്.കഴിഞ്ഞ റംസാന്‍ ഓണം സീസണിലും വിമാനകമ്പനികള്‍ യാത്രക്കാരില്‍ നിന്നും കൊളളലാഭം കൊയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു.വിഷയത്തില്‍ സര്‍ക്കാറുകളുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Post Your Comments