വെല്ലൂര്‍ : വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിന് സമീപം ഒരു കാറില്‍ സൂക്ഷിച്ചിരുന്ന പണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. പുതിയ നോട്ടുകള്‍ പിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. നോട്ടുകളെല്ലാം തന്നെ പുതിയ രണ്ടായിരം രൂപയുടെ കെട്ടുകളായിരുന്നു. 12 ബോക്സുകളിലായി രണ്ട് കോടി രൂപ വീതമാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെന്നൈയില്‍ നടന്ന റെയ്ഡില്‍ ഇതുവരെ 166 കോടി രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്, ഇതില്‍ 142 കോടിയും വെളിപ്പെടുത്താത്ത പണമാണ്. ഇതില്‍ 10 കോടി പുതിയ നോട്ടുകളാണ്. ഇതോടാപ്പം 36.2 കോടി രൂപ വില വരുന്ന 127 കിലോഗ്രാം സ്വര്‍ണവും പിടിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ എട്ടിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പരിശോധന തുടരുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments