KottayamKeralaNattuvarthaLatest NewsNews

ഓ​ട്ട​ത്തി​നി​ടെ തീ​പ​ട​ര്‍ന്ന് ടോ​റ​സ് ലോ​റി ക​ത്തി​ന​ശി​ച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കു​ത്തി​യ​തോ​ട് സ്വ​ദേ​ശി പു​ളി​ക്ക​ല്‍ രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ത്തി​ന​ശി​ച്ച ടോ​റ​സ് ലോ​റി

ക​ടു​ത്തു​രു​ത്തി: ഓ​ട്ട​ത്തി​നി​ടെ തീ​പ​ട​ര്‍ന്ന് ടോ​റ​സ് ലോ​റി ക​ത്തി​ന​ശി​ച്ചു. തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ഡ്രൈ​വ​റും സ​ഹാ​യി​യും വാ​ഹ​നം നി​ര്‍ത്തി ഓ​ടി മാ​റി​യ​തി​നാ​ല്‍ വ​ന്‍ദു​ര​ന്തം ആണ് ഒ​ഴി​വാ​യത്. കു​ത്തി​യ​തോ​ട് സ്വ​ദേ​ശി പു​ളി​ക്ക​ല്‍ രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ത്തി​ന​ശി​ച്ച ടോ​റ​സ് ലോ​റി​.

Read Also : യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം സ്വർണമാല കവർന്നു: പ്രതികൾ അറസ്റ്റിൽ

ഇ​ന്ന​ലെ രാ​ത്രി 10.30-ഓ​ടെ തോ​ട്ടു​വാ-​കു​റു​പ്പ​ന്ത​റ റോ​ഡി​ല്‍ മാ​വി​ന്‍ചു​വ​ട് ഭാ​ഗ​ത്താ​ണ് സം​ഭ​വം. എ​സി ക്യാ​ബി​നി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍ന്നത്. ​ലോ​ഡ് എ​ടു​ക്കു​ന്ന​തി​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മെ​ന്നും പൊ​ലീ​സ് ഡ്രൈ​വറോട് പ​റ​ഞ്ഞു.

തീ ​കൂ​ടു​ത​ല്‍ ഭാ​ഗ​ത്തേ​ക്കു വ്യാ​പി​ച്ച​തോ​ടെ ഫ​യ​ര്‍ഫോ​ഴ്‌​സി​ലും പൊ​ലീ​സി​ലും വി​വ​ര​മ​റി​യി​ച്ചു. തുടർന്ന്, ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം തീ​യ​ണ​ച്ച​തി​നാ​ല്‍ ടോ​റ​സ് പൂ​ര്‍ണ​മാ​യും ക​ത്തി​യി​ല്ല. എ​ന്നാ​ല്‍, ക്യാ​ബി​ന്‍ പൂ​ര്‍ണ​മാ​യും ക​ത്തി ന​ശി​ച്ചു. പൊ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button