ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. ഇത്തവണ ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഒരു വനിതയും ഉള്‍പ്പെടുന്നു.
കൂടുതല്‍ പേരും പുതുമുഖങ്ങളാണെന്നതും പ്രത്യേകതയാണ്. കൊല്ലത്ത് ബിന്ദു കൃഷ്ണയും ആലപ്പുഴയില്‍ എം ലിജുവും ഡിസിസി അധ്യക്ഷന്മാരാകും. തൃശൂരില്‍ ടിഎന്‍ പ്രതാപനാണ് അധ്യക്ഷന്‍.
എറണാകുളം- ടിജെ വിനോദ്, കാസര്‍കോട്- ഹക്കീം, ആലപ്പുഴ- എം ലിജു, വയനാട്- ഐസി ബാലകൃഷ്ണന്‍, പത്തനംതിട്ട- ബാബു ജോര്‍ജ്, മലപ്പുറം- വിവി പ്രകാശ്, നെയ്യാറ്റിന്‍കര- സനല്‍, കോഴിക്കോട്- ടി സിദ്ധീഖ്, പാലക്കാട്- വികെ ശ്രീകണ്ഠന്‍, കണ്ണൂര്‍- സതീഷന്‍ പാച്ചേനി, ഇടുക്കി- ഇബ്രാഹിംകുട്ടി കല്ലാര്‍, കോട്ടയം- ജോഷി ഫിലിപ്പ്.
Post Your Comments