ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക രോഗത്തെപ്പറ്റി വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സുഷമയുടെ ഭര്‍ത്താവ് രംഗത്ത്. വാര്‍ത്തകള്‍ പരിധിവിടുന്നുവെന്നാണ് സ്വരാജ് കൗശല്‍ പറഞ്ഞത്. വൃക്ക മാറ്റിവെക്കല്‍ ഇനി ലൈവായി കാണിക്കണോ? എന്നാണ് ദേഷ്യത്തോടെ സ്വരാജ് ചോദിച്ചത്.
ഇങ്ങനെയെങ്കില്‍ ശസ്ത്രക്രിയയുടെ ലൈവ് സംപ്രേക്ഷണത്തിനായി നിന്ന് കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സുഷമ പൊതുപ്രവര്‍ത്തന രംഗത്തുള്ള ആളാണെങ്കിലും സ്വകാര്യത അനുവദിക്കണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു.
സുഷമയ്ക്ക് വൃക്ക ദാനം ചെയ്യുന്ന വ്യക്തിയെപ്പറ്റിയും സുഷമയെ ഭരണകാര്യങ്ങളില്‍ നിന്നും മാറ്റുന്നതിനെക്കുറിച്ച് ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് മിസോറാം ഗവര്‍ണര്‍ കൂടിയായിട്ടുള്ള സ്വരാജ് കൗശല്‍ പ്രതികരിച്ചത്.
Post Your Comments