IndiaNews

ജയയുടെ ശരീരം ദഹിപ്പിക്കാതെ മറവു ചെയ്യാൻ കാരണം?

ചെന്നൈ: ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ വേറിട്ടതായിരുന്നു. ഭൗതികശരീരം ഹിന്ദു ബ്രാഹ്മണ ആചാരപ്രകാരം ദഹിപ്പിക്കുകയല്ല, മറവ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി സംസ്‌കാരം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചു ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു.

എന്നാൽ പാര്‍ട്ടി നേതൃത്വം മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ദ്രാവിഡ നേതാക്കളുടെ ഭൗതികദേഹം ദഹിപ്പിക്കുക പതിവില്ല. പെരിയാര്‍, അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെയും ഭൗതികദേഹം മറവ് ചെയ്യുകയായിരുന്നു. ആ രീതി തന്നെ ജയയുടെ കാര്യത്തിലും പിന്തുടരുകയായിരുന്നു. അതുപോലെ അന്ത്യകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കിയതു തോഴി ശശികലയായിരുന്നുവെന്നതാണു രണ്ടാമത്തെ പ്രത്യേകത.

ഹിന്ദു ആചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ക്കു സ്‌ത്രീകൾ നേതൃത്വം നല്‍കാറില്ല. പൂജാരിയുടെ നിര്‍ദേശ പ്രകാരം ശശികലയും ജയയുടെ സഹോദര പുത്രന്‍ ദീപക്കും ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ചെറിയ ചന്ദനമുട്ടികളും പെട്ടിയില്‍ നിക്ഷേപിച്ചു. ദഹിപ്പിക്കുന്നതിനു പകരമാണിത്. ജയയുടെ ദത്തുപുത്രനായിരുന്ന വി.എന്‍. സുധാകരന്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നെങ്കിലും അന്ത്യകര്‍മങ്ങള്‍ക്ക് അവസരം നല്‍കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button