ചെന്നൈ: തമിഴിലെ മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയകുമാർ നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. നടിയുടെ സ്വകാര്യ ജീവിതമായിരുന്നു ഇതിൽ ഏറെയും. വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം തമിഴ് സിനിമ മേഖല ഏറെ ചർച്ച ചെയ്തതാണ്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹ മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്.
പീറ്റർ പോളുമായി നടന്ന വിവാഹത്തെ കുറിച്ചും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇരുവരും വേർപിരിഞ്ഞുവെന്ന ചർച്ചയും കോടമ്പാക്കത്ത് നടക്കുന്നുണ്ട്. എന്നാൽ വനിത നാലാമത് ഒരു വിവാഹം കൂടി കഴിച്ചേക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വനിതയുടെ വിവാഹത്തെക്കുറിച്ച് ഒരു ജ്യോത്സൻ നടത്തിയ പ്രവചനമാണ് വൈറലാവുന്നത്. പ്രശ്നങ്ങൾ എല്ലാം മാറുമെന്നും നാലാമത് വിവാഹം കഴിക്കുന്നതിലൂടെ ജീവിതം തന്നെ പുത്തൻ അനുഭവമാകുമെന്നും ഒരു ജ്യോത്സ്യൻ പ്രവചിക്കുന്നുണ്ട്.
ഇപ്പോഴുള്ള പ്രശ്‌നങ്ങൾ മാറി വനിത അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സൻ പറയുന്നത്. തമാശയോടെയാണ് വനിത ഇത് കേട്ടത്. ‘നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കു’മെന്ന് കൂടി ജ്യോത്സൻ പറയുന്നു. ജ്യോത്സ്യന്റെ വാക്കുകൾ ചിരിയോടെ കേട്ട വനിതയോട് തമാശ അല്ലെന്നും അടുത്ത വർഷം സംഭവിക്കാൻ പോകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ജീവിതം തീർന്നിട്ടില്ല. നിങ്ങൾക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇനി അതൊന്നും സെറ്റ് ആവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. അടുത്ത വിവാഹത്തിന് ശേഷം വനിത രാഷ്ട്രീയത്തിലേക്ക് വരുമെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ പോലെ രാഷ്രീയത്തിൽ തിളങ്ങുമെന്നും ജ്യോത്സ്യൻ പറയുന്നുണ്ട്.
Post Your Comments