ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശതമായ ഭൂചലനം. ഭൂചലനത്തില്‍ നിരവധി പേര്‍ മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ 20 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു.
ആളുകൾ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ്. സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. 12 വര്‍ഷം മുമ്പ് ഡിസംബറിലുണ്ടായ വന്‍ ഭൂകമ്പത്തിലും പിന്നാലെയുണ്ടായ സുനാമിത്തിരകളിലും പെട്ട് പ്രദേശം നാമാവശേഷമായിരുന്നു. 2004ലില്‍ 9.1 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തോളം പേരാണ് മരിച്ചത്.
Post Your Comments