ഹല്‍ദ്വാനി : ജനങ്ങളോട് മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്ത ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. അടുത്ത വര്‍ഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍. മാറ്റം എന്നു പറയുന്നത് നിലവിലുള്ള ഒരു മുഖ്യമന്ത്രി പോയി വേറൊരു മുഖ്യമന്ത്രി വരിക എന്നല്ല ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ സമഗ്രമായ മാറ്റമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. അതിനായി അഴിമതി നിറഞ്ഞ ഇപ്പോഴത്തെ ഭരണകൂടത്തെ മാറ്റി കേന്ദ്രസര്‍ക്കാറിന്റെ വികസന പാതകള്‍ പിന്തുടരുന്ന ഒരു സര്‍ക്കാറാണ് നമുക്കാവശ്യം. സംസ്ഥാന വികസനത്തിനായി ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയും മലനിരകളിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ലക്ഷ്യം വെക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. നേരത്തെ ഒമ്പത് എംല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത് സംസ്ഥാനത്ത് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഹരീഷ് റാവത്തിന് ഭരണത്തില്‍ തുടരാമെന്ന് പിന്നീട് കോടിതി വിധിച്ചതോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തി. വിമത എംഎല്‍എമാരുടേയും ഗവര്‍ണറുടേയും സഹായത്തോടെ സംസ്ഥാന ഭരണം അസ്ഥിരമാക്കാന്‍ ശ്രമിച്ചതില്‍ ബിജെപി അന്ന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
കേന്ദ്രത്തിലെ മോദി സര്‍ക്കാറിനോട് രക്തബന്ധമുള്ള ഒരു ഭരണം സംസ്ഥാനത്ത് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരത്തിലുള്ള ഒരു മാറ്റത്തിലൂടെ മാത്രമേ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭരണകൂടം നടപ്പില്‍ വരികയുള്ളുവെന്നും അതിനായി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പകരം ബിജെപി അധികാരത്തില്‍ എത്തണമെന്നും അമിത് ഷാ പറഞ്ഞു. ഉത്തരഘണ്ഡിലെ മദ്യ-ഘനന മാഫിയകള്‍ക്ക് തടയിട്ടത് വാജ്പേയി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലത്താണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനായി ടൂറിസം അടിസ്ഥാനമാക്കിയുള്ള പദ്ധതി വാജ്പേയി സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നു. ഇത് നടപ്പിലാവുകയാണെങ്കില്‍ തൊഴില്‍ തേടി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മറ്റിടങ്ങളിലേക്ക് പോവേണ്ടി വരില്ല. അത്തരത്തില്‍ വാജ്പേയി സ്വപ്നം കണ്ട സംസ്ഥാന വികസനത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാജ്പേയി സ്വപ്നം കണ്ട ഉത്തരാഘണ്ഡ് വികസനം മോദി നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments