ജെറുസലേം : ജെറുസലേമിലെ ക്രിസ്തുവിന്റേതെന്നു വിശ്വസിക്കപ്പെടുന്ന കല്ലറയില്‍ ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ യേശുവിന്റെ ശരീരം കിടത്തിയ ശില കണ്ടെത്തി. ക്രൂശിക്കപ്പെട്ട ശേഷം ക്രിസ്തുവിനെ സംസ്കരിച്ചുവെന്ന് കരുതപ്പെടുന്ന കല്ലറയാണ് തുറന്നുപരിശോധിച്ചത്. കുരിശുരൂപം കൊത്തിയ മാര്‍ബിള്‍ ഫലകവും ഗവേഷകര്‍ കല്ലറയ്ക്കുള്ളില്‍ കണ്ടെത്തി. പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്നതാണ് ഈ കുരിശ് രൂപം. എന്നാല്‍ കല്ലറയ്ക്കുള്ളില്‍ നിന്നും മൃതശരീരത്തിന്റേതായി അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഒക്ടോബര്‍ 26നാണ് കല്ലറയ്ക്കു മുകളിലെ ശിലാഫലകം ഗവേഷകര്‍ ആദ്യം നീക്കം ചെയ്ത് പരിശോധനകള്‍ ആരംഭിച്ചത്.
ജറുസലേമിലെ പുരാതന നഗരത്തിലാണ് കല്ലറ സ്ഥിതിചെയ്യുന്ന പള്ളിയുള്ളത്. റോമന്‍ ചക്രവര്‍ത്തി കൊണ്‍സ്റ്റന്റയിന്റെ അമ്മയായ ഹെലിന എഡി 326ലാണ് യേശുവിന്റെതെന്നു കരുതുന്ന ഈ കല്ലറ കണ്ടെത്തിയത്. യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശിലയ്ക്ക് മുകളില്‍ മാര്‍ബിള്‍ ആവരണം തീര്‍ത്ത് ഇവര്‍ സംരക്ഷണം ഒരുക്കി. ഈ മാര്‍ബിള്‍ ഫലകം മാറ്റി യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശില കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ഫ്രെഡറിക് ഹൈബെര്‍ട്ട് എന്ന പുരാവസ്തു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് കല്ലറയില്‍ പരിശോധനകള്‍ പുരോഗമിക്കുന്നത്.
Post Your Comments