NewsIndiaInternational

ക്രിസ്തുവിന്‍റെ തിരുശരീരം സൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ കല്ലറ വീണ്ടും തുറന്നു

ജറുസലെം: 1555 എ.ഡിയിലാണ് അവസാനമായി മാര്‍ബിള്‍ ഉപയോഗിച്ച്‌ അടച്ച ക്രിസ്തുവിന്‍റെ കല്ലറ വീണ്ടും തുറന്നു.ക്രിസ്തുവിനെ കിടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ പാറ കണ്ടെത്താന്‍ സാധിച്ചു എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത് ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ഇനിയും സമയം വേണ്ടി വരും. ക്രൈസ്തവ വിശ്വാസ പ്രകാരം ഈ പാറയില്‍ നിന്നു മെനഞ്ഞെടുത്ത കല്ലറയിലാണ് യേശുവിനെ സംസ്കരിച്ചിരിക്കുന്നത്.മാര്‍ബിള്‍ മൂടിക്കു താഴെയുള്ള വസ്തുക്കളുടെ അളവ് തങ്ങളെ അതിശയിപ്പിച്ചു എന്നു പുനരുദ്ധരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

എഡിക്യൂള്‍ എന്നറിയപ്പെടുന്ന ചെറിയ ഭവനം ഈ കല്ലറയ്ക്കു ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്.1808-1810ലാണ് ഇതിന്‍റെ പുനര്‍നിര്‍മ്മാണം അവസാനമായ് നടന്നത്. മാസങ്ങളായി കല്ലറ സ്ഥിതി ചെയ്യുന്ന ദേവലയത്തില്‍ നടത്തിവരുന്ന പുനരുദ്ധരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു കല്ലറ വീണ്ടും തുറന്നത്.ജെറുസലേം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഈ കല്ലറ.കല്ലറയെ കണ്ണുകൊണ്ടു കാണാന്‍ സാധിച്ച അത്ഭുതത്തിലാണ് തങ്ങള്‍ എന്നു ഗവേഷകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button