NewsIndia

അമ്മയുടെ വിശ്വസ്തൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തത് ജയയുടെ ഫോട്ടോ പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ട്

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി പനീര്‍ശെല്‍വം ചുമതലയേറ്റത്. ധനകാര്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം ഒപിഎസ് എന്ന ഒ.പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. ഇതിനിടയിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്. പനീര്‍ശെല്‍വത്തിനൊപ്പം മറ്റ് 31 എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിറ്റുണ്ട്.

രണ്ട് മിനുറ്റ് നേരം മൗനമാചരിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. പോക്കറ്റില്‍ ജയലളിതയുടെ ചിത്രം വച്ചായിരുന്നു പനീര്‍ ശെല്‍വത്തിന്റെ സത്യപ്രതിജ്ഞ. ഇത് മൂന്നാം തവണയാണ് ജയലളിതയ്ക്ക് പകരക്കാരനായി പനീര്‍ശെല്‍വം തമിഴ്‌നാടിന്റെ ഭരണച്ചുമതല ഏറ്റെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button