ചെന്നൈ : സുഷമസ്വരാജിന്റെ ഇടപെടല്‍ മൂലം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വിമാന ടിക്കറ്റ് ലഭിക്കാനായുള്ള നടപടി ക്രമങ്ങള്‍ക്കായി ദുബായി കോടതിയിലേക്ക് രണ്ടുവര്‍ഷം കൊണ്ട് ആയിരം കിലോമീറ്റര്‍ നടന്ന ജഗന്നാഥന്‍ സെല്‍വരാജന്‍ വീട്ടിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഒരാഴ്ച മുമ്പാണ് സെല്‍വരാജിന്റെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ഒരുമാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എ.ഐ.ഐ.എം.എസില്‍ ചികിത്സയിലാണ് സുഷമ സ്വരാജ്. ചികിത്സയ്ക്കിടയിലും ജനസേവനത്തിന് ഒരു തടസവും വരാന്‍ സുഷമ ഇടവരുത്തിയിട്ടില്ല. പുതിയ വാര്‍ത്ത വന്നതോടെ സുഷമയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചും ആരോഗ്യം മെച്ചപ്പെടട്ടേയെന്ന് ആശംസിച്ചുള്ള ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
സെല്‍വരാജിനെക്കുറിച്ചുള്ള വിവരം അറിഞ്ഞ ഉടന്‍ തന്നെ ദുബായിലെ ഇന്ത്യന്‍ എമ്പസിയുമായി മന്ത്രി ബന്ധപ്പെടുകയും നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സെല്‍വരാജ് ബസില്‍ യാത്ര ചെയ്യാന്‍ പോലും പണമില്ലാത്തതിനാലാണ് ദുബായിലെ ലേബര്‍ കോടതിലേക്കുള്ള 22 കിലോമീറ്റര്‍ ദൂരം നടന്നു പോയിവന്നിരുന്നത്. ഒരു വര്‍ഷം 20 തവണയാണ് അദ്ദേഹം കോടതിയിലേക്ക് നടന്നു പോയി വന്നത്.
Post Your Comments