IndiaTechnology

149 രൂപയ്ക്ക് സൗജന്യ കോള്‍ ഓഫര്‍ നല്‍കി ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു

ന്യൂഡല്‍ഹി: ജിയോയുടെ കടന്നുവരവ് ചെറിയരീതിയിലൊന്നുമല്ല മറ്റ് കണക്ഷനെ ബാധിച്ചത്. പുതിയ ഓഫറുകള്‍ നിരത്തി ജനങ്ങളെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ് മറ്റ് കമ്പനികള്‍. ബിഎസ്എന്‍എല്‍,ഐഡിയ നെറ്റ്‌വര്‍ക്കിനാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. നെറ്റ് വര്‍ക്ക് പ്രശ്‌നവും കോള്‍ ചാര്‍ജ് പ്രശ്‌നവും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

പലരും ജിയോ ഉപയോഗിച്ചു തുടങ്ങി. തിരിച്ചടി നേരിട്ട ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുകള്‍ ഇറക്കിയിരിക്കുകയാണ്. റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതാണ് എല്ലാവര്‍ക്കും തിരിച്ചടിയായത്. 149 രൂപയുടെ പ്രത്യേക ഓഫറുമായാണ് ബിഎസ്എന്‍എല്ലിന്റെ വരവ്. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍,നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും.

കൂടാതെ 300 എം.ബി നെറ്റ് ഡാറ്റയും ലഭിക്കും. ഒരു മാസം ഈ ഓഫര്‍ ലഭിക്കുന്നതാണ്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും. 2017 മുതല്‍ ഈ ഓഫര്‍ നിലവില്‍ വരുമെന്നും അധികൃതര്‍ പറയുന്നു. 498 എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഓഫറിന് പുറമെ മറ്റു ചില പ്ലാനുകളുടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

അത് ഏതൊക്കെയാണെന്ന് നോക്കാം… 1498 രൂപയുടെ പ്ലാനില്‍ 18 ജിബി ലഭിക്കും. 2799 രൂപയുടെ പ്ലാനില്‍ 36 ജിബി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button