
ചെന്നൈ: ധനമന്ത്രി ഒ.പനീര്‍ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയാകും. പനീര്‍ശെല്‍വത്തെ നിയമസഭ കക്ഷി നേതാവായി എംഎല്‍എമാരുടെ യോഗം തെരഞ്ഞെടുത്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി എഐഎഡിഎംകെ സ്ഥിരീകരിച്ചിട്ടില്ല.
ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ തന്നെ എംഎല്‍എമാരും മന്ത്രിമാരുമുണ്ട്. നിലവിലെ സ്ഥിതിഗതികളും എംഎല്‍എമാരുടെ. യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അണ്ണാ ഡിഎംകെ മന്ത്രിസഭയിലെ രണ്ടാമനാണ് ഒ.പനീര്‍ശെല്‍വം. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ജയലളിത ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോഴും ചികിത്സയില്‍ ആയിരുന്ന കാലത്തും മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് പനീര്‍ശെല്‍വമായിരുന്നു.
Post Your Comments