വെല്ലിങ്ടണ്‍: അപ്രതീക്ഷിതമായ രാജി പ്രഖ്യാപനവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍കീ. കാരണം തിരക്കിയപ്പോള്‍ ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണെന്ന് ജോണ്‍കീ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനം ജോണ്‍കീ നടത്തിയത്.
എട്ടു വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ജോണ്‍ കീ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ഡിസംബര്‍ 12ന് ജോണ്‍കീ സ്ഥാനം ഒഴിയും. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ജോണ്‍കീ വ്യക്തമാക്കി. ഇനിയുള്ള കാലം തന്റെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാനാണ് ജോണിന്റെ തീരുമാനം.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള യഥാര്‍ത്ഥ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗത്വം ഒഴിയില്ലെന്നും രാജ്യത്തെ മികച്ച സാമ്പത്തികാവസ്ഥയില്‍ എത്തിച്ചതിന് ശേഷമാണ് താന്‍ പടിയിറങ്ങുന്നതെന്നും ജോണ്‍ കീ വ്യക്തമാക്കി. ന്യൂസിലാന്റിന് ഇനി അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരവുമെത്തി കഴിഞ്ഞു. ധനമന്ത്രി ബില്‍ ഇംഗ്ലീഷിനെ അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാനാണ് സാധ്യത.
Post Your Comments