തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് ജനങ്ങള്‍ അവരെ ഇത്രമാത്രം സ്നേഹിക്കാന്‍ കാരണമെന്നും സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നു.
”എന്തുകൊണ്ട് ജയലളിതയെ ജനങ്ങള്‍ ഇത്രമാത്രം സ്നേഹിക്കുന്നു എന്നുള്ളത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരം അറിയാന്‍ അവര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികള്‍ പരിശോധിച്ചാല്‍ മതിയാവും. ആരോഗ്യം,പാര്‍പ്പിടം,ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഒരുപാട് സൗജന്യങ്ങള്‍ അവര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമൊക്കെ ഒട്ടേറെ ആനുകൂല്ങ്ങള് അവിടെ ലഭിക്കുന്നുണ്ട്. ഈയിടെ ചെന്നെയില്‍ പോയപ്പോള്‍ പ്രാതല്‍ കഴിക്കാന്‍ അമ്മ ടീ സ്ടാളില് കയറി. നല്ല വലിപ്പമുള്ള നാല് ഇഡ്ഡലി,ചൂടുള്ള സാന്പാര്, ഒന്നാന്തരം ചട്ണി,ചായ ഇതിനെല്ലാംകൂടി വെറും അഞ്ചു രൂപ. ഊണിനു പത്തു രൂപയേ ഉള്ളൂ. വൃത്തിയും വെടിപ്പുമുള്ള കടകളാണ്. ഇത്തരം നൂറു കടകള്‍ നഗരത്തില്‍ മാത്രം ഉണ്ടത്രേ. ഇങ്ങനെ പലപല കാര്യങ്ങളുണ്ട്. ഭരണം സുതാര്യമാണെന്നോ അവിടെ അഴിമതി ഇല്ലെന്നോ എന്നൊന്നും പറയാനാവില്ല. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അവര്‍ എന്നെന്നും കണ്‍കണ്ട ദൈവമാണ്.”-കെ സുരേന്ദ്രന് പറയുന്നു.
Post Your Comments