NewsIndia

ആശുപത്രിക്കിടക്കയിലും കര്‍മ്മനിരതയായി സുഷമ സ്വരാജ്; ഗീതയ്ക്ക് സഹായഹസ്തവുമായി മന്ത്രി

ഡൽഹി: തന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവരെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് നിരാശപ്പെടുത്താറില്ല. പൊതു ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായത്തിനെത്തിയ സുഷമയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോൾ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് കുറച്ചു ദിവസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രി കിടക്കയിലാണ്. എന്നാല്‍ ചികിത്സയില്‍ കഴിയുമ്പോഴും സഹായം ചോദിച്ചെത്തുന്നവര്‍ക്ക് നേരെ കരങ്ങള്‍ നീട്ടുകയാണ് സുഷമ സ്വരാജ്.

തന്റെ സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത എയിംസിലെ ഗവേഷകയോട് തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുഷമാ സ്വരാജ്. പിഎച്ച്ഡി വിദ്യാര്‍ത്ഥി ഗീതാ സിംഗാണ് സഹായം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. റിസേര്‍ച്ച് പേപ്പര്‍ അവതരിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് പേവാനിരുന്ന ഗീതയ്ക്ക് വിസ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗീത സിംഗ് ട്വീറ്റ് ചെയ്തത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയോട് ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതിന് നിരവധി പേര്‍ ട്വിറ്ററില്‍ ഗീതയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഞാനും എയിംസില്‍ തന്നെയുണ്ട്. ദയവായി എന്നെ വന്നു കാണൂ. തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നാണ് സുഷമ സ്വരാജ് മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button