India

ജയലളിത അതീവഗുരുതരമെന്ന് വാര്‍ത്ത: എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: ജയലളിത അതീവ ഗുരുതരമെന്ന വാര്‍ത്ത വന്നതോടെ തമിഴ്‌നാട് ആളിക്കത്തുകയാണ്. കനത്ത സുരക്ഷയാണ് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി പരിസരത്ത് ജനപ്രവാഹമാണ്. ഇതിനിടയില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണെന്നുള്ള വാര്‍ത്ത കണ്ടുകൊണ്ടിരിക്കെ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു.

ഗൂഢല്ലൂര്‍ ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയായ നീലകണ്ഠനാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായതായി വാര്‍ത്ത വന്നത്. രാത്രിയില്‍ വാര്‍ത്ത ടിവിയില്‍ കണ്ടുകൊണ്ടിരിക്കെയാണ് നീലകണ്ഠന് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പേ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button