News

സംഘാടകരുടെ ശ്രമം പരാജയം; ആര്‍ഭാട വിവാഹത്തിന് വി എസ് എത്തില്ല

തിരുവനതപുരം :കോടികള്‍ ധൂര്‍ത്തടിക്കുന്ന മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെയും ബാറുടമ ബിജു രമേശിന്റെയും മക്കളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ ഭരണപരിഷ്‌കാര അദ്ധ്യക്ഷന്‍ വിഎസ് പങ്കെടുക്കില്ല. വിഎസിനെ എങ്ങിനെയെങ്കിലും വിവാഹ പന്തലിലെത്തിക്കാന്‍ ‘സംഘാടകര്‍’ കിണഞ്ഞ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ പണത്തിനായി കഷ്ടപ്പെടുമ്പോള്‍ ആഢംബര ‘കൊട്ടാര’ത്തിലെത്താന്‍ തനിക്ക് കഴിയില്ലെന്ന മറുപടിയാണ് വിഎസ് നല്‍കിയത് തലസ്ഥാനത്ത് പടുത്തുയര്‍ത്തിയ കൊട്ടാര മോഡല്‍ പന്തലിലായിരുന്നു ആഢംബര വിവാഹം. വൈകിട്ട് നടക്കുന്ന സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോടീശ്വരന്മാര്‍ അടക്കമുള്ളവര്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

വിഎസ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്താല്‍ പിന്നെ മറ്റ് വിമര്‍ശനങ്ങള്‍ നേരിടുന്നത് ‘ചെറുക്കാം’ എന്ന് കണ്ട് ചില മുതിര്‍ന്ന നേതാക്കളുടെ ഉപദേശപ്രകാരമാണ് വിഎസിന് മേലുള്ള സമ്മര്‍ദ്ദം മുറുകിയത്.അടുപ്പക്കാര്‍ മുതല്‍ കുടുംബാംഗങ്ങള്‍ വരെയുള്ളവര്‍ വഴിയായിരുന്നു സമ്മര്‍ദ്ദമത്രെ
വിഎസ് നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി ഏതൊക്കെ നേതാക്കളും മന്ത്രിമാരുമാണ് വിവാഹ ചടങ്ങിനെത്തുന്നതെന്ന് ഉറ്റുനോക്കുകയാണ് കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button