തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ‌്
അച്യുതാനന്ദന്‍. സംസ്ഥാനം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിലൂടെയാണ് ജനം കടന്നു പോകുന്നത്.
സാധ്യമായ എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പരമാവധി ഏകോപിപ്പിക്കുന്നുണ്ട‌്. ഊർജിതമായ രക്ഷാപ്രവർത്തനമാണ് ഇപ്പോഴും നടക്കുന്നത്. സൈന്യം ഉൾപ്പടെ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
ALSO READ: ഇടുക്കി യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം
പ്രളയജലം പിന്‍വാങ്ങിയാലും ജലജന്യരോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധി ഉള്‍പ്പെടെ ദുരന്തത്തിന്റെ ബാക്കിപത്രം കേരളത്തെ ദുരിതത്തിലാക്കും. ഇവയ‌്ക്ക‌് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക‌് കൂടുതല്‍ കേന്ദ്രസഹായം അനിവാര്യമാണെന്നും വി എസ‌് പ്രസ‌്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് കലിതുള്ളി പെയ്യുന്ന മഴ ഇന്നും ശമിക്കില്ല. എട്ടു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. എല്ലാ ജില്ലകളിലും കനത്ത മഴ 17നും 18നും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഉള്‍പ്പടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണാവധി പുനക്രമീകരിച്ചിട്ടുണ്ട്.
Post Your Comments