ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്‍റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യ സമരപരിപാടിക്ക് പിന്തുണയുമായി വി.എസ്. തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവൻ പ്രധാനമന്ത്രിക്ക് 10 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിക്കുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുകയുണ്ടായി.
തെരുവുനായ വിമുകത കേരളത്തിനായി ജനസേവ ശിശുഭവൻ കഴിഞ്ഞ വർഷം രണ്ട് ലക്ഷംപേരുടെ ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായി ജനസേവ ചെയർമാൻ ജോസ് മാവേലി വ്യക്തമാക്കി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്ന് വി.എസ് അച്യുതാനന്ദൻ വ്യക്തമാക്കി.
Post Your Comments