തിരുവനന്തപുരം : സംസ്ഥാനത്ത് ആനവണ്ടിയും സ്മാര്‍ട്ടാകുന്നു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. ഇതിന്റെ ഭാഗമായി അണ്‍ലിമിറ്റിഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഈ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാം. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യമാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഒരു മാസമായിരിക്കും കാര്‍ഡിന്റെ കാലാവധി. അതിനുശേഷം കാലാവധി പുതുക്കി കാര്‍ഡ് വീണ്ടും ഉപയോഗിക്കാം. 1000 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാര്‍ഡുകള്‍ ഇറക്കുക. 1000, 1500, 3000, 5000 എന്നിങ്ങനെയാകും സ്മാര്‍ട്ട് കാര്‍ഡുകളുടെ സ്ലാബുകള്‍. ഓരോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുന്‍കൂട്ടി നിശ്ചയിട്ടുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ അടുത്ത ആഴ്ചയോടെ പുറത്തിറക്കും.
ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡാണ് ഏറ്റവും കുറഞ്ഞത്. ഇതെടുത്താല്‍ ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ ജില്ലയ്ക്കുള്ളില്‍ എവിടെയും സഞ്ചരിക്കാം. ജില്ല വിട്ടുള്ള യാത്ര പറ്റില്ല. അതേസമയം, തിരുവനന്തപുരത്തുള്ള ഒരാള്‍ കോട്ടയത്തെത്തിയാല്‍ ആ ജില്ലയില്‍ എവിടെയും ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ ഈ കാര്‍ഡ് കാണിച്ച് യാത്ര പോകാം.
അയിരത്തി അഞ്ഞൂറ് രൂപയുടെ സില്‍വര്‍ കാര്‍ഡാണ് അടുത്തത്. ഈ കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ എവിടെയും സഞ്ചരിക്കാം. ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് മൂവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡ്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ഇതുപയോഗിച്ച് സംസ്ഥാനത്ത് എല്ലായിടത്തും പോകാം.
അയ്യായിരം രൂപയുടെ പ്രീമിയം കാര്‍ഡെടുത്താല്‍ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ വോള്‍വോ ഒഴികെയുള്ള എല്ലാ ബസുകളിലും കെയുആര്‍ടിസിയുടെ എസി വോള്‍വോ ഉള്‍പ്പടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം. ഒരു ദിവസം നിശ്ചിതയാത്രകളേ പാടുള്ളൂവെന്ന നിബന്ധനയില്ല. പക്ഷെ ഒരു മാസം കഴിയുമ്പോള്‍ കാര്‍ഡിന്റ കാലാവധി തീരും. വീണ്ടും യാത്ര ചെയ്യണമെങ്കില്‍ കാര്‍ഡ് പുതുക്കണം.
കാര്‍ഡ് എടുക്കുന്നയാളിന്റെ തിരിച്ചയറിയല്‍ കാര്‍ഡ് നമ്പര്‍ പ്രീപെയ്ഡ് കാര്‍ഡില്‍ പതിയ്ക്കും. ബസില്‍ കയറുമ്പോള്‍ പ്രീപെയ്ഡ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കണ്ടക്ടറെ കാണിക്കണം. കാര്‍ഡുകളില്‍ ഹോളോഗ്രാം പതിക്കുന്നതോടെ വ്യാജന്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതകളും ഇല്ലാതാകും.
Post Your Comments