ബാകു: പട്ട് തുണിയില്‍ സ്വര്ണ്ണമഷി കൊണ്ട് എഴുതിയ ഖുര്‍ആന്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. ചിത്രാകാരിയായ തുന്‍സാലെ മെമ്മദ്സാദെയാണ് പട്ട് തുണിയില്‍ സ്വർണം കൊണ്ട് എഴുതിയ ഖുര്‍ആന്‍ പുറത്തിറക്കിയിരിക്കുന്നത്.
50 മീറ്റര്‍ പട്ട് തുണിയിൽ സ്വര്‍ണ്ണം, വെള്ളി നിറത്തിലുള്ള 1500 മില്ലീലിറ്റര്‍ മഷിയിലാണ് ഖുർ ആൻ എഴുതിയിരിക്കുന്നത്. ലോകത്ത് ഇത് വരെ ആരും പട്ടു തുണിയില്‍ ഖുര്‍ആന്‍ എഴുതിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പരീക്ഷണത്തിന് മുതിർന്നതെന്ന് തുന്‍സാലെ മെമ്മദ്സാദെ പറഞ്ഞു. കൈ കൊണ്ട് തന്നെയാണ് പട്ട് തുണിയില്‍ തുന്‍സാലെ ഖുര്‍ആന്‍ എഴുതിയിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് തുന്സാല് ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയത്.
Post Your Comments