മൂലമറ്റം : മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. ഇടുക്കി മൂലമറ്റം പവര്‍ ഹൗസിലെ രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായതോടെയാണ് വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചത്. 1976ല്‍ ആരംഭിച്ച മൂലംമറ്റം പവര്‍ഹൗസില്‍ നിന്നും 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ജനറേറ്റര്‍ കേടായതോടെ 260 മെഗാവാട്ട് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളു. ജനറേറ്ററിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വൈദ്യുതി ഇവിടെ നിന്നും ഉത്പാദിക്കാന്‍ സാധിക്കും.
കഴിഞ്ഞ ശനിയായച്ചയാണ് ജനറേറ്ററില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അടയ്ക്കാന്‍ തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ നടത്തുന്നതിനു വേണ്ടി നാലാമത്തെ ജനറേറ്റര്‍ നേരത്തെ അടച്ചിരുന്നു. ആറു ജനറേറ്ററുകളാണ് ഇവിടെ ആകെ ഉള്ളത്. മൂന്നാമത്തെ ജനറേറ്ററിന്റെ അറ്റകുറ്റപണികള്‍ അനസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടു കൂടി കൂടുതല്‍ വൈദ്യുതി ഇവിടെ നിന്നും ഉത്പാദിപ്പിക്കാന്‍ സാധിക്കും.
Post Your Comments