അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 13,860 കോടി രൂപ വെളിപ്പെടുത്തിയ വ്യവസായിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് സ്വദേശിയായ മഹേഷ് ഷായെയാണ് കാണാനില്ലാത്തത്. ഗുജറാത്തിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് മഹേഷ് ഷാ.
മഹേഷ് ഷായെ കണ്ടെത്താനായി അന്വേഷണ സംഘം പരിശോധന ആരംഭിച്ചു. വരുമാനം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് മഹേഷ് ഷാ ആദായവിവരം നല്‍കിത്. എന്നാല്‍ ഇതിന് അടയ്ക്കേണ്ട നികുതി മഹേഷ് ഷാ അടച്ചില്ല. ആദ്യ ഘട്ട നികുതി 1560 കോടി ആയിരുന്നു. അടയ്‌ക്കേണ്ട തീയതി അവസാനിച്ചപ്പോഴാണ് ഇംകം ടാക്‌സ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.
മൂന്ന് ലക്ഷമാണ് ഷാ തന്റെ വാര്‍ഷിക വരുമാനമായി കാണിച്ചിരുന്നത്. മഹേഷ് ഷാ ഒളിവില്‍ പോയിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ 15 ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments