തിരുവനന്തപുരം: പിതാവിന്‍റെ ക്രൂര മര്‍ദ്ധനംമൂലം വീടുവിട്ടിറങ്ങിയ ബാലനെ പാറക്കെട്ടില്‍ നിന്ന് കണ്ടെത്തി. ബാലന്റെ ശരീരത്തില്‍ മര്‍ദനത്തിന്റെ ഒട്ടേറെ പാടുകൾ ഉണ്ടായിരുന്നു.രാത്രി തുടങ്ങിയ തിരച്ചിലിനൊടുവില്‍ രാവിലെയാണ് വീട്ടില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയുള്ള മലമുകളില്‍ കുട്ടിയെ കണ്ടത്. ബുധനാഴ്ച കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ ചെന്നിരുന്നു. തിരികെ വീട്ടിലേക്കു പോകുംവഴി അമ്മ ചന്തയില്‍ സാധനം വാങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്.
പിതാവ് കുട്ടിയെ സ്ഥിരമായി മര്‍ദ്ധിക്കാറുണ്ടെന്നും ഉറുമ്പിന്‍ കൂട്ടില്‍ മുട്ടു കുത്തി നിര്‍ത്തുകയും ചെയ്യാറുണ്ടെന്നുംഅയല്‍വാസികള്‍ പറഞ്ഞു.
Post Your Comments