India

സഹകരണ ബാങ്കുകളില്‍ കള്ളപ്പണമില്ലെന്ന് ആര്‍.എസ്.എസ് സംഘടന

കോഴിക്കോട് ● കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമില്ലെന്ന് ആര്‍.എസി.എസിന്റെ സഹകരണ മേഖലയിലെ സംഘടനയായ സഹകാര്‍ ഭാരതി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്ന ബി.ജെ.പിയുടെ നിലപാട് അനുകൂലിക്കാൻ കഴിയില്ല. അതവരുടെ രാഷ്ട്രീയ നിലപാടാണ്‌. നോട്ട് അസാധുവാക്കിയ നടപടി അംഗീകരിക്കുന്നു. സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് സംസ്ഥാന സർക്കാരിന്‍റെ തെറ്റായ നയങ്ങളാണന്നും നേതാക്കൾ പറഞ്ഞു.

റിസര്‍വ് ബാങ്ക് മാനദന്ധങ്ങള്‍ പാലിക്കാനും ആവശ്യപ്പെടുന്ന വിവരങ്ങള്‍ സഹകരണ സ്ഥാപനങ്ങൾ തയ്യാറാകണം. പ്രശ്ന പരിഹാരത്തിന് സഹകരണ രജിസ്ട്രാർ മുൻകൈ എടുക്കണം. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സഹകാർ ഭാരതി നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ 150 ഓളം സഹകരണ സംഘങ്ങളില്‍ സഹകാര്‍ ഭാരതിയ്ക്ക് സ്വാധീനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button