Kerala

യുവാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂര മർദ്ദനം

കാസർഗോഡ് : ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചെന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമർദ്ദനം ചട്ടഞ്ചാല്‍ സ്വദേശികളായ മുഹമ്മദ് ഷംസീര്‍,ഹംസ മുഹമ്മദ്, സക്കീര്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് കോളിയടുക്കത്ത് വെച്ച് ഷംസീര്‍ ഓടിച്ച ബൈക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാര്‍ പിടികൂടിയിരുന്നു. ഇതേചൊല്ലി  പൊലീസുകാരും ഷംസീറുമായി വാക്കേറ്റവുമുണ്ടായതിനെ തുടർന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തുകയും,ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

തുടർന്ന് ബൈക്കിന്റെ രേഖകളുമായി ഷംസീറിനോട് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. രേഖകളുമായി വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോവുകയും ബൈക്ക് പരിശോധനക്കിടെ ആളുകള്‍ക്ക് മുന്നില്‍ വെച്ച് പോലീസിനെ അപമാനിച്ചുവെന്ന് പറഞ്ഞു മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ പറഞ്ഞത്.

അടിച്ചുനിലത്തിട്ട ശേഷം ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. നിലവിളി കേട്ട് മറ്റു പോലീസുകാര്‍ ഓടിയെത്തിയതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. യുവാക്കളുടെ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹന പരിശോധനക്കിടെ പൊലീസിനെ കയ്യേറ്റം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button