India

വിക്സ് ആക്ഷന്‍ 500 ഉള്‍പ്പടെ 344 മരുന്നുകളുടെ നിരോധനം നീക്കി

ന്യൂഡല്‍ഹി : വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പടെ രാജ്യത്ത് 344 മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡല്‍ഹി ഹൈക്കോടതി നീക്കി. മരുന്ന് കൂട്ടുകളില്‍ പലതും ശാസ്ത്രീയമായിട്ടല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. കോടതി അത് അംഗീകരിച്ചില്ല. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.

മരുന്ന് കമ്പനികളുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി. ആരോഗ്യത്തിന് അപകടമെന്ന് ചൂണ്ടിക്കാട്ടി വിക്‌സ് ആക്ഷന്‍ 500 പുറമെ കോറെക്സ്, സാരിഡോണ്‍, ഡി-കോള്‍ഡ് ടോട്ടല്‍ തുടങ്ങിയ മരുന്നുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. മതിയായ പരിശോധന നടത്തുകയോ, നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് മരുന്നുകളുടെ സംയുക്തങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മരുന്ന് കമ്പനികള്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button