തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രത്തിനുള്ളില്‍ എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കുമ്മനം പറയുന്നു.
ഇക്കാര്യത്തില്‍ ഏല്ലാവരുടെയും അഭിപ്രായം പ്രധാനമാണ്. കൂട്ടായ തീരുമാനം ഇല്ലാത്തതുകൊണ്ടാണ് ക്ഷേത്രത്തില്‍ എത്തിയ വിശ്വാസികളെ തടയുന്ന സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേത്രഭരണ സമിതിങ്ങളുടെയും രാജകുടുംബാംഗങ്ങളുടെയും അഭിപ്രായം അറിയണം. ഇവരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Leave a Comment