India

ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകത്തെ ഇനി ഇവര്‍ നയിക്കും

ന്യൂഡല്‍ഹി: ബിഹാര്‍, ഡല്‍ഹി ബിജെപി ഘടകത്തിന്റെ തലപ്പത്ത് പുതിയ മാറ്റം. ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകങ്ങള്‍ക്ക് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചു. ഡല്‍ഹിയില്‍ സതീഷ് ഉപാധ്യയ്ക്ക് പകരം മനോജ് തിവാരിയെയും ബിഹാറില്‍ മംഗള്‍ പാണ്ഡയെ മാറ്റി നിത്യാനന്ദ റായിയെയുമാണ് നിയമിച്ചത്. ഇനി ഇവര്‍ ബിജെപിയെ നയിക്കും.

പ്രശസ്ത ബോജ്പുരി ഗായകനും വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയുമാണ് മനോജ് തിവാരി. 50 വയസുകാരനായ റായ് ഉജയാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭ പ്രതിനിധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button