കോഴിക്കോട്: കോൺഗ്രസിലെയും സിപിഎമ്മിലെയും മുഴുവൻ കള്ളപ്പണക്കാരെയും പൂട്ടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്ന് വാഗ്‌ദാനം ചെയ്‌താണ് ബിജെപി അധികാരത്തിലെത്തിയത്. അത് പാലിക്കുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. കള്ളപ്പണക്കാർക്ക് എതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
4000 കോടി രൂപ ആസ്തിയുള്ള പാർട്ടിയാണ് സിപിഎം.ഇത്രയും നാൾ കേരളത്തിൽ കള്ളപ്പണം ഒഴുക്കിയത് അവരാണ്. സിപിഎമ്മിന്റെ വസ്തുവകകളും പാർട്ടിപ്രവർത്തകരുടെ ശമ്പളസ്രോതസും വെളിപ്പെടുത്താൻ സിപിഎം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഓമനകുട്ടൻപിള്ള ആത്മഹത്യ ചെയ്യാൻ കാരണം പിണറായി വിജയനും ഉമ്മൻ ചാണ്ടിയുമാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments