പാലക്കാട്: താന്‍ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നെന്ന് കെപി ശശികല. അസത്യം പറയുമ്പോഴാണ് നമ്മള്‍ ഭയപ്പെടേണ്ടത്. സത്യം വിളിച്ചു പറയാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും കെപി ശശികല പറഞ്ഞു. പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റാണെങ്കില്‍ മാപ്പ് ചോദിക്കാനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ വമര്‍ശനങ്ങളാണ് എനിക്ക് കരുത്ത് പകരുന്നത്. പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥഇകളില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീം കുടുംബത്തില്‍ നിന്ന് വരുന്നവരാണ്. ഞാന്‍ ഇസ്ലാമിന്റെ ശത്രുവാണെന്ന് അവരാരും പറയില്ലെന്നും ശശികല പറഞ്ഞു. ഹിന്ദുവിന്റെ നീതിക്കുവേണ്ടി പറയുന്നത് എങ്ങിനെയാണ് തീവ്രമാകുന്നത്? മത വിശ്വാസ പ്രകാരം ഒരു ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും പക്ഷെ ഹിന്ദു ചെറുപ്പക്കാരുടെ മനസ്സ് അസ്വസ്ഥമാണെന്നും കെപി ശശികല പറഞ്ഞു
ഇപ്പോള്‍ നടക്കുന്നതിനൊക്കെ ഒരു ക്രമീകരണം ഉണ്ടായില്ലെങ്കില്‍ തീവ്രവാദത്തിലേക്കാകും നയിക്കപ്പെടുക. ഹിന്ദുവാകുന്ന പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാള്‍വാണ് എന്നെപോലുള്ളവര്‍. സേഫ്റ്റി വാള്‍വ് കൂടി ഇല്ലായിരുന്നെങ്കില്‍ കുക്കര്‍ നേരത്തേ തന്നെ പൊട്ടിത്തെറിച്ചേനെയെന്ന് അവര്‍ പറയുന്നു.
Post Your Comments