ന്യൂഡല്‍ഹി : രാജ്യത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപ്രാധാന്യമുള്ള പ്രസംഗം നടത്തിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ജനസമൂഹത്തോടായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. യഥാര്‍ത്ഥത്തില്‍ അത് പ്രസംഗമായിരുന്നില്ല യുവാക്കള്‍ക്കുള്ള ആഹ്വാനമായിരുന്നു അത്. പ്രത്യേകിച്ച് യുവാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അത്.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 9 യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി. ഏതൊരു യുവാവിനെയും കര്‍മ്മ നിരതനാക്കുന്ന അത്യുജ്വല പ്രസംഗം. രാജ്യം എങ്ങേട്ടെന്ന് കൃത്യമായി വരച്ചുകാട്ടുന്ന പ്രഭാഷണം.*
വോട്ടു ചെയ്തതു കൊണ്ടു മാത്രം ജനാധിപത്യ പ്രക്രിയയില്‍ ഒരാളുടെ കടമ അവസാനിക്കുന്നില്ല. അവരവര്‍ അവരവരുടെ ഉത്തരവാദിത്വം നിറവേറ്റണം. പഞ്ചായത്തില്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി ഉത്തരം പറയണമെന്ന ശൈലി ശരിയല്ല. അവിടെ ഭരിക്കുന്ന അധികൃതരാണ് ഉത്തരം പറയേണ്ടത്. അവരെ അധികാരികളാക്കിയിരിക്കുന്നത് അവിടുത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനാണ്. നഗരങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് അവിടുത്തെ ഭരണാധികാരികള്‍ തന്നെ ഉത്തരം പറയണം. അങ്ങനെ പടിപടിയായി മഹാനഗരങ്ങള്‍, സംസ്ഥാനങ്ങള്‍ ഒരോ തലങ്ങളിലുമുള്ള ഭരണാധികാരികള്‍ അവരുടെ തലങ്ങളില്‍ തന്നെ നടപടികള്‍ സ്വീകരിക്കണം. ഉറപ്പിച്ചു പറയുന്നു …ഉത്തരവാദിത്വമുള്ളവര്‍ കൃത്യവും, വ്യക്തവും, കാര്യക്ഷമവുമായുള്ള നടപടികള്‍ സ്വീകരിച്ചേ മതിയാവു. അല്ലാതെ, എന്തിനും ഏതിനും പ്രധാനമന്ത്രി മറുപടി പറയണം എന്ന വാശി അധപതിച്ച രാഷ്ട്രീയമാണ്. വികസന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഒരു രാഷ്ട്രീയവും ഒരു പൗരനും ഉണ്ടാകരുത്. രാഷ്ട്രം മുന്നേറണം: രാഷ്ട്രീയം എന്തു മാകട്ടെ!
നമുക്ക് ലോകം അംഗീകരിക്കുന്ന വലിയ ആശുപത്രികള്‍ ഉണ്ട്. അത് ധാരാളമായുണ്ട് താനും. പക്ഷെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ചികില്‍സ ലഭിക്കുന്നില്ല. എന്തുകൊണ്ട്? ഈ അവസ്ഥക്കു മാറ്റം വരണം. വരുത്തും. ഒരിടത്ത് ആശുപത്രി മുറികള്‍ ഒഴിഞ്ഞു കിടക്കുകയും, സംവിധാനങ്ങള്‍ തുരുമ്പെടുക്കുകയും, ഡോക്ടര്‍ മാര്‍ വിശ്രമിക്കുകയും ചെയ്യുമ്പോര്‍, മറ്റൊരിടത്ത് ചികില്‍സ കിട്ടാതെ പാവം പിടിച്ചവന്‍ ചത്തു വീഴാന്‍ അനുവദിക്കരുത്. അങ്ങനെ എങ്കില്‍ അത് നമ്മുടെ വികസന സങ്കല്‍പങ്ങളുടെ മരണം കൂടിയാണെന്ന പറയേണ്ടി വരും. സ്മാര്‍ട്ട് സിറ്റികള്‍ പോലെ സ്മാര്‍ട്ട് വില്ലേജുകളും ഉണ്ടാവണം. ഭാരതത്തിന്റെ തലച്ചോറിലേക്കു രക്തം എത്തിക്കുന്ന ധമനികളാണ് വില്ലേജുകള്‍. ആദ്യപടിയായി 300 വില്ലേജുകളെ തെരഞ്ഞെടുത്തു സംവിധാനങ്ങള്‍ ഒരുക്കും. ‘റൂറല്‍ മിഷന്‍’ പദ്ധതി എന്നാണ് ഇതിനെ വിളിക്കുക.
വിദേശത്തേക്കു പോകുന്നതില്‍ ചിലര്‍ അവതരിപ്പിക്കുന്ന കമന്റുകള്‍ എനിക്കറിയാം. മോദി ആയതു കൊണ്ട് അതു കുറച്ചു കൂടുമെന്നുമറിയാം. അത് ചിലരുടെ പ്രധാന ജോലിയാണ്. താജ്മഹല്‍ നിര്‍മ്മിച്ച രാജാവിനെയും അന്ന് കളിയാക്കിയിരുന്നിരിക്കണം. ഇതെന്തിന്? ആര്‍ക്ക്? എന്തു പ്രയോജനം? എന്നൊക്കെ. എന്നാല്‍ ഇന്ന്, അത് ലോകത്തിന്റെ വിസ്മയമാണ്. ടൂറിസത്തിന്റെ കടിഞ്ഞാണണത്. ഞാന്‍ പോകുന്നത് ‘ഇന്ത്യ ഫസ്റ്റ് ‘ എന്ന മുദ്രാവാക്യവുമായാണ്. ലോകം മുഴുവനും ഇന്ന് പരസ്പരാശ്രിതമാണ്. അയല്‍ക്കാരെ കാണുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ലോകം മുഴുവനും നമുക്ക് സൗഹൃദം വേണം. നെടുങ്കന്‍ യാത്ര ചെയ്യുമ്പോള്‍ ക്ഷീണം തോന്നാറില്ല. 125 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് എന്റെ ഊര്‍ജ്ജം. ഇത്ര ജോലി ചെയ്യുന്നതിന് ഇത്ര ഊര്‍ജ്ജം ഉണ്ടാക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ ഇത്ര ജോലി ചെയ്യാനുള്ള ഊര്‍ജ്ജമേ എനിക്കുള്ളു എന്നല്ല. അങ്ങനെ ഒരു ക്ഷീണം വരുത്തി കര്‍മ്മങ്ങളില്‍ നിന്നു വ്യതിചലിക്കരുത്.
‘ഖാദി ഫോര്‍ നേഷന്‍: ഖാദി ഫോര്‍ ഫാഷന്‍ ‘ എന്നതാണ് നമ്മുടെ തുണിവ്യവസായ അജണ്ട. വിദേശത്തു പോയാല്‍ 1000 കിലോമീറ്റര്‍ റോഡു മാര്‍ഗ്ഗം യാത്ര ചെയ്താല്‍ ഇടക്കിടക്ക് നമുക്കു ലഭിക്കുന്ന ഭക്ഷണം പിസ്സയാണ്. ഒരേ രുചി, ഒരേ ആകൃതി. എന്നാല്‍ നമ്മുടെ നാട്ടില്‍ അങ്ങനെ അല്ല. തമിഴ്‌നാട്ടില്‍ 5 കി.മി. ദൂരത്തില്‍ ലഭിക്കുന ‘ഇഡലിക്ക് ‘ 500 രുചിയും, 1000 ആകൃതിയും ആണ്. ഈ വൈവിധ്യം മാത്രം മാര്‍ക്കെറ്റു ചെയ്താല്‍ വിദേശികള്‍ ഇന്ത്യയിലേക്ക് ഒഴുകി എത്തും. ടൂറിസം പുഷ്ടിപെടും. കാടും, കടലും, കായലുമൊക്കെ ലോകത്തെല്ലായിടത്തുമുണ്ട്. അതും നമ്മുടേതിനേക്കാള്‍ മനോഹരമായവ. എവിടെയും ഇല്ലാത്തതിനെ പറ്റിയാണ് നമുക്കവരോടു പറയേണ്ടത്. ദാ… ഇത് 5000 വര്‍ഷത്തെ പഴക്കമുള്ളതാണ്, ഇത് 3000 വര്‍ഷത്തെ സംസ്‌കൃതി ആണ്. ഇത് സനാതനമാണ്. ഇതു നിങ്ങള്‍ക്കിവിടയേ ലഭിക്കൂ. അപ്പോഴാണ് ടൂറിസ്റ്റുകള്‍ വരിക.
8% വച്ച് 30 വര്‍ഷം നാം വളര്‍ന്നാല്‍ ലോകത്തെ നല്ലതെല്ലാം നമ്മുടേതാകും. യുവാക്കളുണ്ട്, വിഭവങ്ങളുണ്ട് എന്നു പറഞ്ഞിരുന്നതുകൊണ്ട് കാര്യമില്ല. ഇവയെ കോര്‍ത്തിണക്കണം. അതിനെ സാങ്കേതിക വിദ്യയുമായി യോചിപ്പിക്കണം. ഭരണകൂടവും, ജനങ്ങളും, വിഭവങ്ങളും, സങ്കേതിക വിദ്യകളും പരസ്പരം ഇഴുകിചേരണം. കര്‍ഷകന്റെ മകന്‍ കര്‍ഷകന്‍ മാത്രമാകുന്ന അവസ്ഥ മാറണം. അതിനുതകുന്ന നൂറു കണക്കിന് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലേക്ക് ജനങ്ങളുടെ ശ്രദ്ധ പതിയണം.
ചില ആള്‍ക്കാര്‍ പശു സംരക്ഷണത്തിനായി കട തുറന്നു വച്ചിരിക്കുകയാണ്. എനിക്ക് ദേഷ്യം വരുന്നുണ്ട്. രാത്രി അവര്‍ക്കു വേറെ പരിപാടിയാണ്. പകല്‍ ഗോ സംരക്ഷണവും. ഗുജറാത്തില്‍ ഗോ ഹെല്‍ത്ത് ക്യാമ്പ് നടത്തിയപ്പോള്‍ ഒരു പശുവിനെ ഓപ്പറേഷന്‍ നടത്തി. രണ്ടു ബക്കറ്റിലധികം പ്ലാസ്റ്റിക് കവറാണ് വയറില്‍ നിന്നെടുത്തത്. ഗോ സംരക്ഷണം നടത്തുന്നവര്‍ ഇത്തരം ഹത്യകള്‍ക്കെതിരെ മിണ്ടുന്നില്ല. എന്തിന്റെ പേരിലായാലും അന്യായമായി അക്രമം നടത്തുന്നവര്‍ ക്കെതിരെ ശക്തമായ നിയമ നടപടികള്‍ അതതു സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. ഇത് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യും.
അല്ലാതെ, സര്‍വ്വതിലും രാഷ്ട്രീയം കലര്‍ത്തി നാം സ്വയം നശിക്കരുത്. മോദി നന്നായി പ്രസംഗിച്ചു. മോദിയുടെ പദ്ധതികള്‍ കൊള്ളം… എന്നൊക്കെ ഇപ്പോള്‍ പറയും.. വീട്ടില്‍ ചെന്ന് 10 വര്‍ഷം മുമ്പ് മോദി ആരായിരുന്നു? എന്തായിരുന്നു? എന്നൊക്കെ പറഞ്ഞ് നിസംഗരായിരിക്കരുത്. അതൊക്കെ ചിലരുടെ വ്യവസായങ്ങളാണ്. അതില്‍ മനസ്സര്‍പ്പിക്കാതെ തനിക്കും, തന്റെ കുടുംബത്തിനും അങ്ങനെ രാജ്യത്തിനുമായി പ്രവര്‍ത്തിക്കുക’. എല്ലാവര്‍ക്കും നന്മകള്‍ പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്
Post Your Comments