ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ചൊല്ലി പ്രതിഷേധം നടക്കുന്നതിനിടെ ബിജെപി എംപിക്കെതിരെ ചോദ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ബിജെപി എംപി മഹേഷ് ശര്‍മയുടെ മകന്റെ വിവാഹം നടന്നത്.
നല്ല രീതിയില്‍ മകന്റെ വിവാഹം നടത്തിയ മഹേഷ് ശര്‍മ്മയോട് കെജ്രിവാളിന് ചിലത് ചോദിക്കാനുണ്ട്. 2.5 ലക്ഷം രൂപ ഉപയോഗിച്ച് താങ്കള്‍ എങ്ങനെ മകളുടെ വിവാഹം നടത്തിയെന്നാണ് കെജ്രിവാള്‍ ചോദിച്ചത്. എല്ലാ ഇടപാടുകളും ബാങ്ക് വഴിയായിരുന്നോവെന്നും കെജ്രിവാള്‍ ചോദിക്കുന്നു. എങ്ങനെയാണ് അദ്ദേഹം നോട്ട് മാറിയെടുത്തത്? ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ ചോദ്യം.
എന്നാല്‍, കെജ്രിവാളിന് മഹേഷ് ശര്‍മ്മയുടെ കിടിലം മറുപടിയുമെത്തി. കെജ്രിവാളിന് പറ്റിയ തെറ്റ് തിരുത്തി കൊണ്ടാണ് മഹേഷിന്റെ മറുപടി. താങ്കള്‍ ആദ്യം വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കണമെന്നും നടന്നത് എന്റെ മകന്റെ വിവാഹമാണ്,മകളുടെയല്ല. അതെ എല്ലാ ചെലവുകളും നടത്തിയത് ബാങ്കുവഴിതന്നെയായിരുന്നുവെന്ന് മഹേഷ് ശര്‍മ പറഞ്ഞു.
Post Your Comments