IndiaNews

യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പിതാവ് പങ്കെടുക്കില്ല

ലുധിയാന: യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പിതാവ് യോഗ് രാജ് സിംഗ്. പരമ്പരാഗതമായ രീതിയില്‍ മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തുന്നതാണ് കാരണം. മതനേതാക്കളില്‍ വിശ്വസമില്ലാത്തത് കാരണം ഏതെങ്കിലും ഗുരുദ്വാരയില്‍ വെച്ചാണ് വിവാഹം നടത്തുന്നതെങ്കില്‍ ചടങ്ങുകളില്‍ താൻ പങ്കെടുക്കില്ലെന്ന് യുവരാജിന്റെ അമ്മ ഷബ്‌നത്തിനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കല്യാണത്തിന് പങ്കെടുക്കില്ലെങ്കിലും തലേ ദിവസം ലളിത് ഹോട്ടലില്‍ നടക്കുന്ന മെഹന്തി ചടങ്ങില്‍ യോഗ് രാജ് പങ്കെടുക്കും.

ഈ മാസം 30 ന് പഞ്ചാബിലെ ഫത്തേഗ്രഹ് സാഹിബിലെ ഗുരുദ്വാരയില്‍ വെച്ചാണ് യുവരാജിന്റെ വിവാഹം. നടിയും ബ്രിട്ടിഷ് മോഡലുമായ ഇന്ത്യന്‍ വംശജ ഹസല്‍ കീച്ചാണ് യുവിയുടെ ഭാവി വധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button